ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പ്രീജാകുമാരി താൽക്കാലിക ചുമതലയേറ്റു.

ഗുരുവായൂർ ⬤ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി തൃശൂർ ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ പ്രീജാകുമാരി ഇന്ന് താൽക്കാലികമായി ചുമതലയേറ്റു. 2 വർഷമായി അഡ്മിനിസ്ട്രേറ്റ് റായിരുന്ന എസ്.വി.ശിശിറിന്റെ ഡെപ്യൂട്ടേഷൻ കാലാവധി 31/07/2020 ന് സമാപിച്ചു.

പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാവാത്ത സാഹചര്യത്തിലാണ് ദേവസ്വം ആക്ട് അനുസരിച്ച് ചുമതല ഡപ്യൂട്ടി കലക്ടർക്ക് കൈമാറുന്നത്.

പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ സർക്കാർ വിവിധ വകുപ്പുകളിലെ ഡപ്യൂട്ടി കല കടർ റാങ്കിൽ കുറയാത്തവർക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകരിൽ നിന്ന് 3 പേടെ പാനൽ സർക്കാർ ദേവസ്വം ഭരണ സമിതിക്ക് നൽകും. സമിതി തിരഞ്ഞെടുക്കുന്ന വ്യക്തിയെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നതാണ് നടപടി ക്രമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here