ഗുരുവായൂർ: കൊറൊണ മഹാമാരിയുടെ ദുരിതകയത്തിൽ രോഗത്തെ പ്രതിരോധിക്കുവാൻ ഏറ്റവും ആവശ്യവും, പ്രധാനവും ശുചിത്വമാണെന്നു് തിരിച്ചറിഞ്ഞു് കേവലം ആറാം ക്ലാസ് വിദ്യാർത്ഥിയായ തിരുവെങ്കിടം കണ്ടംകുളം സ്വദേശി ഷാരോൺ സാജൻ സ്വന്തമായി ഓട്ടോ മെറ്റിയ്ക്ക് സാനിറേറസർ നിർമ്മിച്ച് ഉപയോഗിച്ചു് വലിയ മാതൃകയായി മാറിയിരിയ്ക്കുകയാണ്. തരംഗിണി ലൈററ് -ആൻറ്റ് – സൗണ്ട് ഉടമസാജൻ്റെ മകനായ ഷാരോൺ നേരത്തെ തന്നെ ജനോപകാരപ്രധവും കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും, പുല്ല് വെട്ടി യന്ത്രം നിർമ്മിച്ചും, വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അത്തരത്തിലൊരു വൻ ശേഖരം പാലുവായ് സെൻ്റ് ഫ്രാൻസീസ് സ്ക്കുൾ വിദ്യാർത്ഥിയായ ഷാരോൺൻ്റെ പക്കലുണ്ടു്. ഈ കൊച്ച് പ്രായത്തിൽ തന്നെ കാലഘട്ടത്തിൻ്റെ മഹനീയ മാതൃകയായ ഷാരോൺ സാജനെ കോൺഗ്രസ്സ് പ്രവർത്തകർ നഗരസഭ 26- വാർഡിലെ ഭവനത്തിലെത്തി സ്നേഹാദരം നൽക്കി അഭിനന്ദിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.ഐ ലാസർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ഉൽഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ ഉപഹാരം നൽകി. ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത് പൊന്നാട ചാർത്തി, മണ്ഡലം വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ് മധുരം നൽകി. മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് മേഴ്സി ജോയ്, പോളീ ഫ്രാൻസീസ്, ജോയ് തോമാസ്, സി.ജെ.ഡേവിസ്, ലൈജു, സോമൻ ഇരിങ്ങപ്പുറം എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.