സംസ്കൃത സപ്താഹ ആഘോഷം പ്രൊഫ: വേണുഗോപാലൻ ഉത്ഘാടനം ചെയ്യും.

ഗുരുവായൂർ ⬤ വിശ്വസംസ്കൃത പ്രതിഷ്ഠാന്റെ അഭിമുഖ്യത്തിൽ പൈതൃകം ഗുരുവായൂരിന്റെ സഹകരണത്തോടെ നടത്തുന്ന ഈ വർഷത്തെ ചാവക്കാട് താലൂക് തല സംസ്കൃത സപ്താഹ ആഘോഷം ജൂലൈ 31 ന് രാവിലെ 11 മണിക്ക് അഡ്വ രവി ചങ്കത്തിന്റെ അധ്യക്ഷതയിൽ പ്രൊഫ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും. വിശ്വസംസ്‌കൃത പ്രതിഷ്‌ഠനം സംസ്ഥാന സഹ പ്രചരർ പ്രമുഖ് രമേശ്‌ കേച്ചേരി സംസ്‌കൃത ദിന സന്ദേശം നൽകും. ജൂലൈ 31 മുതൽ ആഗസ്റ്റ് 6 വരെ വൈകുന്നേരം 5 മണി മുതൽ 6 മണി വരെ” സാരസ്വതം എന്ന പേരിൽ സംസ്കൃത മത്സര പരമ്പരയും നടക്കും. സംസ്‌കൃത പ്രഭാഷണം ഗാനാലാപനം പ്രബന്ധ രചന ചിത്ര രചന എന്നി മത്സരങ്ങൾ നടക്കും. വിശ്വസംസ്‌കൃത പ്രതിഷ്‌ഠനം ചാവക്കാട് എന്ന ഫേസ് ബുക്ക് പേജിൽ ഗുരുവായൂർ ദിനവാർത്ത ഫേസ്ബുക് പേജിൽ ലൈവായാണ് പരിപാടികൾ നടക്കുന്നത്.