സിബിഎസ്ഇ പ്ലസ്ടു കൊമേഴ്‌സ് പരീക്ഷയില്‍ പട്ടിക ജാതി വിഭാഗത്തില്‍ രാജ്യത്ത് ഒന്നാം റാങ്കു വാങ്ങിയ എം. വിനായകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി മൻ കി ബാത്തിൽ നേരിട്ട് അഭിനന്ദിച്ചിരുന്നു. ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പഠിച്ച് ഉന്നത വിജയം നേടിയ വിനായകിന്റെ അച്ഛന്‍ മനോജ് അന്നന്നത്തെ അന്നത്തിന് പണിയെടുക്കുന്നയാളാണ്. പ്രതിസന്ധി നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ തളരാതെ മുന്നോട്ടു പോയാണ് വിനായകിന്റെ നേട്ടം. ആത്മവിശ്വാസവും സമയത്തെ ഫലപ്രദമായി ഉപയോഗിക്കലും വഴി വിജയം നേടി, ഒരുപാട് കുട്ടികൾക്ക് റോൾ മോഡലായി മാറുകയാണ് വിനായക് . ഇന്ന് വിനായകുമായി ഞാൻ വീഡിയോ കോൾ വഴി സംസാരിച്ചിരുന്നു. പ്രാദേശിക ബിജെപി നേതാക്കൾ വഴി നേരത്തെ അഭിനന്ദനമറിയിച്ചെങ്കിലും ആ കൊച്ചു മിടുക്കനുമായി നേരിട്ട് സംസാരിക്കാൻ ഇന്നാണ് കഴിഞ്ഞത്. ആഗ്രഹിച്ചതു പോലെ
ഡല്‍ഹി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോകാനും, സിവിൽ സർവീസ് നേടാനുമൊക്കെ കഴിയട്ടെ വിനായകിന്. പേരു പോലെ വിഘ്നങ്ങളെല്ലാം വകഞ്ഞു മാറ്റി മുന്നോട്ടുകുതിക്കാൻ വിനായകിന് കഴിയുമെന്ന് എനിക്ക് ഉറപ്പാണ്. ആ യാത്രയിൽ എന്നാലാവും വിധം സഹായിക്കാൻ ഞാനുമുണ്ടാകും.