പാവർട്ടി സെൻ്റ് ജോസ്ഥ്സ് എസ്എസ്എൽസി 85 ബാച്ചിൻ്റെ മൊബൈൽ ഫോൺ യജ്ഞത്തിൻ്റെ ഭാഗമായി മൊബൈൽ ഫോൺ വിതരണം ചെയ്തു.

പാവർട്ടി ⬤ പാവർട്ടി സെൻ്റ് ജോസ്ഥ്സ് എസ്എസ്എൽസി 85 ബാച്ചിൻ്റെ മൊബൈൽ ഫോൺ യജ്ഞത്തിൻ്റെ ഭാഗമായി മൊബൈൽ ഫോൺ പത്ത് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി പൂർവ വിദ്യാർഥി കൂട്ടായ്മ ടി.വി യും വിതരണം ചെയ്തിരുന്നു.

പ്രസിഡൻ്റ് സുശീൽകുമാർ, കോഡിനേറ്റർമാരായ പോളി ഗുരുവായൂർ, വിൻസൻ്റ് പാവർട്ടി, ജിയോ സ്റ്റാഫ് അനൂപ്, സഹായി വിനോദ് ഗുരുവായൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

യജ്ഞത്തിൻ്റെ ഭാഗമായി മാനസികമായും, സാമ്പത്തികമായും, ശാരീരികമായും സഹകരിച്ച എല്ലാ സഹപാഠികൾക്കും ഈ അവസരത്തിൽ നന്ദിയോടെ പ്രകാശിപ്പിക്കുന്നതോടൊപ്പം ഉപയോഗിച്ച ടിവി, ലാപ്പ്ടോപ്പ്, ടാബ്, മൊബൈൽ ഫോൺ എന്നിവ ഉണ്ടെങ്കിൽ 9846730510 നമ്പറിൽ ബന്ധപെടേണ്ടതാണെന്ന് കോഡിനേറ്റർ പോളി ഗുരുവായൂർ അറിയിച്ചു.