മാൻഹോളിന്റെ അറ്റകുറ്റ പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ്

ഗുരുവായൂർ ⬤ ഗുരുവായൂർ അഗതി മന്ദിരം വഴി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള റോഡിൽ അധികാരികളുടെ പിടിപ്പുകേട് മൂലം മാൻഹോളിൽ നിന്നും കാലങ്ങളായി വെള്ളം റോഡിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ് അഭിപ്രായപ്പെട്ടു.

വെള്ളം ഒഴുകുന്നതു മൂലം റോഡ് മുഴുവൻ പൊട്ടിപൊളിഞ്ഞ് ഗതാഗതം താറുമാറായിരിക്കുകയാണ്. അടിയന്തിരമായി മാൻഹോളിന്റെ അറ്റകുറ്റ പണി നടത്തി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ് ആവശ്യപ്പെട്ട.