ട്രഷറി: പെൻഷൻക്കാർക്ക് മസ്റ്ററിങ്ങിന് ഓൺലൈൻ സൗകര്യം.

തൃശൂർ ⬤ കോവിഡ് 19 രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മസ്റ്ററിങ്ങിനായി പെൻഷൻകാർ ട്രഷറിയിൽ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. നിലവിൽ വാർഷിക മസ്റ്ററിങ് നടത്താനുള്ള പെൻഷൻകാർക്ക് ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചു. ഇവർക്ക് ജീവൻ പ്രമാൺ പോലുള്ള വെബ്പോർട്ടലുകൾ മുഖേന മസ്റ്ററിങ് നടത്താവുന്നതാണ്. പെൻഷൻ രേഖകളിൽ ആധാർ നമ്പർ ചേർത്തിട്ടില്ലാത്ത പെൻഷൻകാർ സമർപ്പിക്കുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ പകർപ്പിനൊപ്പം ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബന്ധപ്പെട്ട ട്രഷറിയിലേക്ക് മെയിലയക്കണം.
ആധാർ ഇല്ലാത്ത പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് മെയിൽ മുഖാന്തരം അയച്ച് മസ്റ്ററിങ് നടത്താവുന്നതാണ്. ട്രഷറികളിലെ സി യു ജി നമ്പറിലേക്ക് വാട്സപ്പ് മെസ്സേജായി അയക്കുന്ന ലൈഫ് സർട്ടിഫിക്കറ്റും വാർഷിക മാസ്റ്ററിങിനായി സ്വീകരിക്കുന്നതാണ്. എല്ലാ ട്രഷറികളിലും വാട്സ്ആപ്പ് വീഡിയോ കോൾ വഴി മസ്റ്ററിങ് നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള സമയത്ത് വാട്സ്ആപ്പ് വീഡിയോ കോളിങിനായി ബന്ധപ്പെടുന്നതിന് പരസ്യപ്പെടുത്തിയിട്ടുള്ള നമ്പറുകളിൽ പെൻഷൻക്കാരുടെ വാർഷിക മസ്റ്ററിങ്ങിനായി വിളിക്കാവുന്നതാണ്. വിളിക്കുന്നതിന് മുൻപ് ട്രഷറിയിൽ വിളിച്ച് മസ്റ്ററിങ് നടത്തേണ്ട പെൻഷ്ണറെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ടതും വീഡിയോ കോൾ വിളിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം ഓഫീസിൽ നിന്നും മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതുമാണ്. പെൻഷൻകാർക്ക് ഓൺലൈൻ മുഖേന വാർഷിക മസ്റ്ററിങ് നടത്തുന്നതിനും മറ്റു വിവരങ്ങൾ അറിയുന്നതിനും ആവശ്യമായ വിവരങ്ങൾ സബ് ട്രഷറി തലത്തിൽ ചുവടെ ചേർക്കുന്നു. സബ് ട്രഷറിയുടെ പേരും മസ്റ്ററിങ് വാട്ട്സ്ആപ്പ് വീഡിയോ കോൾ നമ്പറുകളും, ഔദ്യോഗിക ഫോൺ നമ്പറുകളും ഇ മെയിൽ വിലാസവും യഥാക്രമം ചുവടെ ചേർക്കുന്നു.
സബ് ട്രഷറി തൃശൂർ –9400365213, 900839292 (വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ), 04872331025
9496000174 (ഔദ്യോഗിക ഫോൺ നമ്പറുകൾ) ഇമെയിൽ – cru.sttsr.try@kerala.gov.in
അഡീഷ്ണൽ സബ് ട്രഷറി തൃശൂർ – 9400322513, 9633367380(വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ) 04872440960, 9496000175 (ഔദ്യോഗിക ഫോൺ നമ്പറുകൾ), ഇമെയിൽ – cru.asttsr.try@kerala.gov.in
സബ് ട്രഷറി തലപ്പിള്ളി 9633987508, 9539856748(വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ) 04885232312, 9496000176 (ഔദ്യോഗിക ഫോൺ നമ്പറുകൾ), ഇമെയിൽ –cru.sttlply.try@kerala.gov.in
സബ് ട്രഷറി ചാവക്കാട് –9496000177, 9746069010 (വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ)
04872507665, 9496000177 (ഔദ്യോഗിക ഫോൺ നമ്പറുകൾ), cru.stcvkd.try@kerala.gov.in
സബ് ട്രഷറി കുന്നംകുളം 9895902145, 9497626679 (വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ)
04885222950, 9496000178 (ഔദ്യോഗിക ഫോൺ നമ്പറുകൾ), cru.stknklm.try@kerala.gov.in
സബ് ട്രഷറി ചേലക്കര – 6282043897, 9074850234 (വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ)
04884251001, 9496000179 (ഔദ്യോഗിക ഫോൺ നമ്പറുകൾ), cru.stchlkra.try@kerala.gov.in
സബ് ട്രഷറി മണലൂർ 9400195089, 8281521881 (വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ)
04872636695, 9496000180 (ഔദ്യോഗിക ഫോൺ നമ്പറുകൾ), cru.stmnlr.try@kerala.gov.in
സബ് ട്രഷറി ചേർപ്പ് 8547078366, 9446622709 (വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ)
04872344960, 9496000181 (ഔദ്യോഗിക ഫോൺ നമ്പറുകൾ), cru.stchrp.try@kerala.gov.in
സബ് ട്രഷറി മെഡിക്കൽ കോളേജ് തൃശൂർ 9497069943, 9539164231 (വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ), 04872201119, 9446033793 (ഔദ്യോഗിക ഫോൺ നമ്പറുകൾ), cru.stmctcr.try@kerala.gov.in
ജില്ലാ ട്രഷറി തൃശൂർ 9495075609, 9744494600 (വാട്സ്ആപ്പ് വീഡിയോ കോൾ നമ്പർ)
04872360348, 9496000172 (ഔദ്യോഗിക ഫോൺ നമ്പറുകൾ), cru.dttsr.try@kerala.gov.in