ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ; പ്ലസ് വൺ മാനേജ്മെന്റ് ക്വാട്ട അപേക്ഷാ ഫോറം വിതരണം 03.08.2020 മുതൽ 14.08.2020 വരെ

ഗുരുവായൂർ ⬤ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ 2020 – 2021 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിലേക്ക് മാനേജ്മെന്റ് ക്വാട്ട വഴിയുള്ള പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം 03.08.2020 മുതൽ 14.08.2020 വരെ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. അപേക്ഷകർ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. മാനേജ്മെന്റ് ക്വാട്ട വഴി പ്രവേശനം ഗുരുവായൂർ മുൻസിപ്പാലിറ്റി, കണ്ടാണശ്ശേരി പഞ്ചായത്ത് നിവാസികൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ഫോറം ഫീസ് 25 രൂപ, പൂരിപ്പിച്ച അപേക്ഷാ ഫോറം തിരിച്ചു നൽകേണ്ട അവസാന തീയതി 14.08.2020, 3 pm ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ആണെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here