ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ 70 പേർക്കുള്ള കോറന്റയിൻ സൗകര്യത്തോടെ ശിക്ഷക് സദനിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയിട്ടുള്ളത്. കട്ടിൽ, ബെഡ്, തലയിണ, വിരിപ്പ്, ബക്കറ്റ് എന്നിവ ഉണ്ട്. അതുപോലെ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫിന് പ്രത്യേക റൂം സൗകര്യം, മാലിന്യ സംസ്കരണം, ആംബുലൻസ് സേവനം എന്നിവയും ഉറപ്പു വരുത്തിയിട്ടുണ്ട്. ഭക്ഷണം കുടുംബശ്രീ വഴി തയ്യാറാക്കി കേന്ദ്രത്തിൽ എത്തിക്കും. ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ സൗകര്യങ്ങൾ വിലയിരുത്തി. നഗരസഭ ചെയർപേഴ്സൻ എം രതി ടീച്ചർ, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here