ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ അമൃത് പദ്ധതിയുടെ കാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ പത്രക്കുറിപ്പ് ഇറക്കി.

ഊരാലുങ്കൽ സൊസൈറ്റിയുടെ കോപ്പറേറ്റ് ഓഫീസിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസുമായി ബന്ധപ്പെട്ട ആളുകൾ ജോലി ചെയ്യുന്ന തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജീവനക്കാരോടും താൽക്കാലികമായി നിരീക്ഷണത്തിൽ ഇരിക്കാൻ ഊരാലുങ്കൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രസ്തുത കാര്യത്തിന് സത്വര ശ്രദ്ധ കൊടുക്കേണ്ടതും അനിവാര്യമാണ്.

ആഗസ്ത് മാസത്തിൽ കാനയുടെ മുഴുവൻ പണികളും തീർക്കുമെന്നാണ് സൊസൈറ്റി നഗരസഭയെ അറിയിച്ചിട്ടുള്ളത്. കോ ഓപ്പറേറ്റ് ഓഫീസുമായി സമ്പർക്കമുള്ള ജോലിക്കാരെ ഹോം കോറൻ്റൈനിൽ ആക്കിയിരിക്കയാണ്. എങ്കിലും ഓഫീസുമായി സമ്പർക്കമില്ലാത്ത ആളുകളെ വെച്ച് അടിയന്തിര പ്രാധാന്യമുള്ള വർക്ക് ചെയ്തു വരുന്നുണ്ട്. ബസ് സ്റ്റാന്റ, എ.യു.പി സ്കൂൾ മുൻവശം എന്നിവിടങ്ങളിൽ പ്രവർത്തികൾ നിലവിൽ തടസ്സമില്ലാതെ നടന്നു വരികയാണ്. ജീവനക്കാരുടെ ലഭ്യത ഉറപ്പു വരുന്ന ഘട്ടത്തിൽ തുടർന്നുള്ള പ്രവർത്തികളും പൂർത്തീകരിക്കുന്നതായിരിക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൻ എം. രതീ ടീച്ചർ പത്രകുറിപ്പിൽ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here