ഗുരുവായൂർ: കേന്ദ്രാവിഷ്കൃത പദ്ധതി, അമൃത് അനുബന്ധ പദ്ധതികളുടെ ഇക്കഴിഞ്ഞ ദിവസം കൂടിയ അവലോകന യോഗത്തിനു് സാരഥ്യം നൽക്കേണ്ട തൃശൂർ എം.പി. ടി.എൻ. പ്രതാപനെ അറിയിയ്ക്കാത്തതിനും, പങ്കെടുപ്പിയ്ക്കാത്തതിലും ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിക്ഷേധിച്ചു.

ഗുരുവായൂരിൽ നിലവിൽ ഒരിയ്ക്കലും പണിതീരാത്ത പദ്ധതികളും ഇതുമൂലം ജനങ്ങൾ അഭിമുഖീകരിയ്ക്കുന്ന വിഷമതകളും, യാതനകളും പൊതു സമൂഹത്തിൽ നിറഞ്ഞു് നിൽക്കുകയും, ചർച്ച ചെയ്യപ്പെടുകയും, പരിഹാരം കാണണമെന്നും ആവശ്യങ്ങൾ ഉയരുമ്പോഴും ഇത്തരത്തിൽ നിഷ്ക്രിയവും, അലംഭാവവും പുലർത്തുന്ന അധികാരികളുടെ നടപടികളിൽ ശക്തിയായ പ്രതിക്ഷേധം യോഗം രേഖപ്പെടുത്തി.

വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഇക്കാര്യത്തിൽ സക്രിയവും, സജീവമായി ഇടപ്പെട്ട് കൊണ്ടു് ആഗസ്റ്റ് 14 ന് അടിയന്തരമായി എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ടു് ഓൺലൈനിൽ യോഗം ച്ചേരുവാൻ തീരുമാനിച്ചതായി അറിയിച്ച ടി.എൻ.പ്രതാപൻ എം.പിയെ, പ്രത്യേകിച്ച് ഇക്കാര്യത്തിൽ മതിയായ പരിഹാരത്തിനായി മുന്നിലുണ്ടാക്കുമെന്ന് ഉറപ്പ് തന്നതിനും മണ്ഡലം കോൺഗസ്സ് കമ്മിററി അഭിനന്ദിയ്ക്കുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ആർ.രവികുമാർ ഒ.കെ.ആർ. മണികണ്ഠൻ, ശശി വാറനാട്ട്, കെ.പി.ഉദയൻ, പി.ഐ. ലാസർ, കെ.പി.എ.റഷീദ്, അരവിന്ദൻ പല്ലത്ത്, എം.കെ. ബാലകൃഷ്ണൻ, ശിവൻ പാലിയത്ത്, നിഖിൽ ജി കൃഷ്ണൻ, സി.എസ്. സൂരജ്, സ്റ്റീഫൻ ജോസ്, പി.കെ. ജോർജ്, ഒ.എ. പ്രതീക്ഷ്, ബാബുരാജ് ഗുരുവായൂർ, വി.എ. സുബൈർ, രാമൻ പല്ലത്ത്, ടി.വി.കൃഷ്ണദാസ്, വി.കെ. സുജിത്ത്, ഷൈൻ മനയിൽ, ഒ.പി. ജോൺസൺ, സി. മുരളീധരൻ, ശശി വല്ലാശ്ശേരി, അരവിന്ദൻ കോങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.