എംപീസ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

തൃശൂർ ⬤ പാർലിമെന്റ് മണ്ഡലത്തിലെ എസ്എസ്എൽസി, ഹയർസെക്കണ്ടറി, പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ടി.എൻ. പ്രതാപൻ എംപി സമ്മാനിക്കുന്ന എംപീസ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. അതാതു വിദ്യാലയങ്ങൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ പട്ടിക സമർപ്പിച്ചിട്ടുണ്ട്.

തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിൽ സ്ഥിര താമസക്കാരാവുകയും മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളിൽ എസ്എസ്എൽഎസി, ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ പഠിക്കുകയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്ത വിദ്യാർത്ഥികളോ രക്ഷിതാക്കളോ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ജൂലൈ 31 ന് മുമ്പായി 9605041515 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് ടി.എൻ. പ്രതാപൻ എംപി യുടെ പത്രകുറ്റപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here