കൊച്ചി: പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണ വില 40,000ലേക്ക്. പവന് ഒറ്റയടിക്ക് 600 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 39200 രൂപ നല്‍കണം.ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 75 രൂപയാണ് ഉയര്‍ന്നത്. 5000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നീങ്ങുന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4900 രൂപ നല്‍കണം