സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയ്യാന്‍ അവകാശമില്ല: സുപ്രീംകോടതി.

സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയ്യാന്‍ അവകാശമില്ല: സുപ്രീംകോടതി
ന്യൂ ഡൽഹി ⬤ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ലിങ്കഡ്ഇന്‍, വാട്സ്ആപ്പ് എന്നിവയില്‍ ചെയ്ത പോസ്റ്റിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി. രാജ്യത്ത് എല്ലാ പൗരന്മാര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് അവരുടെ അഭിപ്രായം എവിടെയും രേഖപ്പെടുത്താമെന്ന് സുപ്രീംകോടതി. ഇത്തരം പോസ്റ്റുകളുടെ പേരില്‍ പൗരന്മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അനുവാദം നല്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റിലെ വകുപ്പായ 66 എ റദ്ദാക്കിയതായും സുപ്രീംകോടതി അറിയിച്ചു. ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും കോടതി കണ്ടെത്തി. ഈ നിയമത്തിനെതിരേ ശ്രേയ സിംഗാള്‍ സമര്‍പ്പിച്ച പരാതിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.