ന്യൂഡൽഹി : കോവിഡ് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിടുന്നതിൽ സുതാര്യത പുലർത്തുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം. അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിനംപ്രതിയുള്ള സ്ഥിതിവിവര കണക്കുകൾ പുറത്തുവിടുന്നതിൽ‍ ഒന്നാം സ്ഥാനം അയൽ സംസ്ഥാനമായ കർണാടകയാണെന്നും പഠനം പറയുന്നു. കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ ബിഹാറും ഉത്തർപ്രദേശുമാണ്. മേയ് 19 മുതൽ ജൂൺ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്. കർണാടകയ്ക്ക് 0.61 കോവിഡ് ഡേറ്റ റിപ്പോർട്ടിങ് സ്കോറാണ് (സിആർഡിഎസ്) ലഭിച്ചത്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here