കുന്നംകുളം വീണ്ടും ആശങ്കയിൽ; കുന്നംകുളം നഗരസഭയിലെ 22ആം വാർഡിൽ പെട്ട 16 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു

കുന്നംകുളം ⬤ നഗരസഭയിലെ കുറുക്കൻ പാറയിൽ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം പരിശോധനക്കയച്ച റിസൾട്ട് വന്നപ്പോഴാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കുറുക്കൻ പാറയിലെ നഗരസഭാ ഗ്രീൻ പാർക്കിൽ ജോലി ചെയ്തിരുന്നവർക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 15 വയസ്സുകാരനിൽ നിന്നാവാം ഇവർക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ഗ്രീൻ പാർക്ക് ജോലിക്കാർ കൂടാതെ സമീപത്തെ വ്യാപാര സ്ഥാപനത്തിലുള്ളവർക്കും ഈ കുട്ടിയുടെ ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.
കുന്നംകുളത്ത് ആദ്യമായിട്ടാണ് ഇത്രയും പേർക്ക് ഒരുമിച്ച് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. മേഖലയിൽ സമൂഹവ്യാപനം ഉണ്ടായി എന്ന് തെളിയിക്കുന്നതാണ് ഇന്ന് പുറത്തുവന്ന ഫലങ്ങൾ. കൃത്യമായി കോറൻറെയിൻ പാലിക്കാത്തതാണ് സമൂഹ വ്യാപനത്തിന് കാരണമായി കരുതുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here