ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് അതി തീവ്ര ന്യൂനമര്‍ദ്ദം ആകുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും ഓഗസ്റ്റിലാണ് കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിച്ചത്. ശരാശരിയേക്കാള്‍ അധികം മഴ ലഭിച്ചതിനാല്‍ ഈ രണ്ടുവര്‍ഷവും സംസ്ഥാനം പ്രളയക്കെടുതി നേരിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here