മുബൈ: 2531 പേര്‍ക്കായിരുന്നു ധാരാവിയിൽ കൊവിഡ് ബാധിച്ചത്. ഈ പ്രദേശത്ത് ഇപ്പോൾ 113 കേസുകൾ മാത്രമേ സജീവമായിട്ടുള്ളൂ.പുതിയ രോഗികളുടെ എണ്ണം ഇപ്പോൾ രണ്ടും മൂന്നും ഒക്കെയാണ് !!!
കൊടുങ്കാറ്റുപോലെ പടർന്ന് ,ലക്ഷങ്ങൾ ചത്തൊടുങ്ങും എന്ന് വിധിയെഴുതിയ ധാരാവിയെ തിരിച്ചുപിടിച്ചത് അർപ്പണബോധത്തോടെയുള്ള അധികൃതരുടെയും ,ആരോഗ്യപ്രവർത്തകരുടെയും മനസ്സറിഞ്ഞുള്ള പ്രവർത്തനമാണ് .

ADVERTISEMENT

ഇടുങ്ങിയ വഴികളും തൊട്ടടുത്ത് വീടുകളുമുള്ള ഇവിടത്തെ ജനങ്ങൾ പൊതുകക്കൂസാണ് ഉപയോഗിക്കുന്നത്. സാമൂഹിക അകലം അസാധ്യമാണെന്ന് തീർത്തു പറഞ്ഞ ഇവിടെയാണ് കൊറോണയ്ക്കെതിരെ ജനങ്ങൾ പ്രതിരോധം തീർത്തത്. ആറര ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നിന്നും ജൂലൈ 22ന് റിപ്പോർട്ട് ചെയ്തത് വെറും അഞ്ച് കേസുകൾ മാത്രമാണ് !!

ഇനി എങ്ങിനെയാണ് ഇവരിതിനെ പിടിച്ചുകെട്ടിയത് ???
നാലു T കൾ ആണ്‌ ആ സൂത്രം !ട്രേസിങ് ട്രാക്കിംഗ് ടെസ്റ്റിംഗ് ട്രീറ്റിംഗ്

എന്നീ നാലു ‘റ്റി’ കളാണ് ധാരാവിയെ കൊറോണയിൽ നിന്നും രക്ഷിച്ചത് .ലോകാരോഗ്യ സംഘടന ഉൾപ്പെടെ ലോകം വാഴ്ത്തുകയാണ് ധാരാവിയെ !!
നല്ല മാതൃകയ്ക്ക് നല്ല കയ്യടികൾ നൽകാം

COMMENT ON NEWS

Please enter your comment!
Please enter your name here