മമ്മിയൂർ സെൻ്റർ മുതൽ പടിഞ്ഞാറെ നട വരെയുള്ള കാന നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണം; ഓ.കെ.ആർ.മണികണ്ഠൻ.
[google-translator]
ഗുരുവായൂർ ⬤ കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ പ്രസാദ്, അമൃത് പദ്ധതികളുടെ കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി അറിയുവാൻ കഴിഞ്ഞ സാഹചര്യത്തിൽ, ഗതാഗത തിരക്കുള്ള മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലുള്ള കാന നിർമ്മാണത്തിലെ അപകടം പതിയിരിക്കുന്നു.
റോഡിൻ്റെ ഒരു വശം ഇടിഞ്ഞ് പോയതിനാൽ വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും അപകടം സംഭവിക്കുവാൻ സാധ്യതയുണ്ട്. അടിയന്തിരമായി ഈ ഭാഗത്തെ പ്രവ്യത്തി പൂർത്തീകരിച്ച്, അപകടത്തിൽ നിന്നും, ആപത്തിൽ നിന്നും സംരക്ഷണം നൽകണമെന്ന് മുൻ നഗരസഭ കൗൺസിലറും, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമായ ഓ.കെ.ആർ.മണികണ്ഠൻ ആവശ്യപ്പെട്ടു.