പട്ടികജാതി വികസന വകുപ്പ് 2020 – 21 വർഷം നടപ്പിലാക്കുന്ന പഠന മുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഗുരുവായൂർ ⬤ ഗുരുവായൂർ നഗരസഭ പരിധിയിലുള്ള 8 , 9 ,10 , 11 , 12 ക്ലാസ്സുകളിൽ ( സ്റ്റേറ്റ് സിലബസ് ) പഠിക്കുന്ന 1 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് പഠനമുറി നൽകുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
800 സ്ക്വയർ ഫീറ്റിൽ താഴെയുള്ള ഭവനങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാവുക. ജാതി സർട്ടിഫിക്ക്, വരുമാന സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, കൈവശാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സഹിതം 10 / 08/2020 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ഫോമുകൾ ഗുരുവായൂർ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് 8606069618, 9633199888, 9995304021 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഗുരുവായൂർ നഗരസഭ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.