ഗുരുവായൂർ നഗരസഭയിൽ കോവിഡ് പ്രവർത്തകരുടെ സേവനം ഉറപ്പുവരുത്താൻ ചെയർപേഴ്സൺ എം രതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.

[google-translator]

ഗുരുവായൂർ ⬤ ഗുരുവായൂർ നഗരസഭയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ യുവജന സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പുവരുത്താൻ നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഭക്ഷണ വിതരണം, ശുചീകരണം, ആംബുലൻസ്, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ സേവനങ്ങൾക്കാണ് പ്രധാനമായും സന്നദ്ധ പ്രവർത്തകരെ ഉറപ്പ് വരുത്തുന്നത് .

യോഗത്തിൽ വൈസ് ചെയർമാൻ അഭിലാഷ് വിചന്ദ്രൻ , സെക്രട്ടറി എ എസ് ശ്രീകാന്ത് , ഹെൽത്ത് സൂപ്പർവൈസർ ആർ സജീവൻ , വിവിധ യുവജന സംഘടനാ പ്രതിനിധികളെ പ്രതിനിധീകരിച്ച് എറിൻ ആന്റണി , സൂരജ് സി എസ് , കൃഷ്ണനുണ്ണി , സുഭാഷ് മണ്ണാരത്ത് എന്നിവരും പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here