സി.പി.എം നേരിടുന്നത് സംഘടിത ആക്രമണം; ചെറുക്കും – കേന്ദ്ര കമ്മിറ്റി

സി.പി.എം നേരിടുന്നത് സംഘടിത ആക്രമണം; ചെറുക്കും – കേന്ദ്ര കമ്മിറ്റി
ന്യൂഡൽഹി ⬤ സ്വർണക്കടത്ത്, കോവിഡ് പ്രതിരോധ വിഷയങ്ങളിൽ പ്രതിപക്ഷം സംഘടിത ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി, ഇതിനെ ചെറുക്കുന്നതിന് പാർട്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നതിന് നിശ്ചയിച്ചു. രണ്ടു വിഷയങ്ങളും കേന്ദ്ര കമ്മിറ്റി യോഗത്തിലും വൈകീട്ട് നടന്ന പോളിറ്റ് ബ്യൂറോയിലും ചർച്ചയായി.
സി.പി.എമ്മിനെ താറടിക്കാനുള്ള പ്രചാരവേലയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുൻനിർത്തി പ്രതിപക്ഷം നടത്തുന്നതെന്നാണ് കേരളത്തിൽനിന്നുണ്ടായ റിപ്പോർട്ടിങ്. കോവിഡ് സാഹചര്യങ്ങൾക്കിടയിൽ ഇതാദ്യമായി വെർച്വലായാണ് കേന്ദ്ര കമ്മിറ്റി യോഗം നടന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിലെ എ.കെ.ജി ഭവനിൽനിന്നാണ് നേതൃയോഗങ്ങളിൽ പങ്കെടുത്തത്. ഇതിനുമുമ്പ് കേന്ദ്ര കമ്മിറ്റി യോഗം നടന്നത് ജനുവരിയിലാണ്.