സമ്പർക്കത്തിലൂടെ പെരുമ്പിലാവ്, ചാവക്കാട് സ്വദേശികൾ, മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന എടക്കഴിയൂർ സ്വദേശി ഉൾപ്പെടെ തൃശൂരിൽ ഇന്ന് 41 പേർക്ക് കൂടി കോവിഡ്, ഒരു മരണം; 56 പേർക്ക് രോഗമുക്തി

തൃശൂർ ⬤ ജില്ലയിൽ ഞായറാഴ്ച 41 പേർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 395 പേർ നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിലെ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 1134.
കോവിഡ് ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾ ഞായറാഴ്ച മരിച്ചു. ഇരിങ്ങാലക്കുട പല്ലൻ ഹൗസിൽ വർഗീസ് (71) ആണ് ഞായറാഴ്ച രാവിലെ 7.15ന് മരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് മരണം ഏഴായി. ഞായറാഴ്ച 56 പേർ കോവിഡ് നെഗറ്റീവായി. ഇതോടെ ആകെ നെഗറ്റീവ് കേസ് 716.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 41 പേരിൽ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ ഒന്ന് ഉറവിടം അറിയാത്ത കേസ് ആണ്. 16 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.
സമ്പർക്ക കേസുകൾ: കെ.എസ്.ഇ ക്ലസ്റ്റർ-ഇരിങ്ങാലക്കുട (71, 54, 47 സ്ത്രീകൾ), വേളൂക്കര (42, പുരുഷൻ).
കെ.എൽ.എഫ് ക്ലസ്റ്റർ: കൊടകര-45, പുരുഷൻ
ബി.എസ്.എഫ് ക്ലസ്റ്റർ: (25, 30, 30, 26 പുരുഷൻമാർ)
പട്ടാമ്പി ക്ലസ്റ്റർ-വരവൂർ (32, പുരുഷൻ), മണത്തല (69, പുരുഷൻ)
ഇരിങ്ങാലക്കുട സമ്പർക്കം: പെരിഞ്ഞനം (31, സ്ത്രീ), ചെന്ത്രാപ്പിന്നി (31, സ്ത്രീ)
ഉറവിടമറിയില്ല- വേളൂക്കര (49, സ്ത്രീ)
സമ്പർക്കം: പെരുമ്പിലാവ് (34, പുരുഷൻ), പൊയ്യ (49, സ്ത്രീ), കല്ലൂർ (56, സ്ത്രീ), വേളൂക്കര (38, സ്ത്രീ), പുത്തൻചിറ (59, പുരുഷൻ), അന്നമനട (29, പുരുഷൻ), അന്നമനട (34, പുരുഷൻ), ചാവക്കാട് (29, പുരുഷൻ), കല്ലൂർ (34, സ്ത്രീ), മുരിങ്ങൂർ (37, സ്ത്രീ), ചിറ്റണ്ട (20 സ്ത്രീ).

കൂടാതെ തമിഴ്നാട്ടിൽ നിന്ന് വന്ന മാടായിക്കോണം സ്വദേശി (33, പുരുഷൻ), അബുദാബിയിൽനിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (38, പുരുഷൻ), കന്യാകുമാരിയിൽനിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശി (50, പുരുഷൻ), ആന്ധപ്രദേശിൽനിന്ന് വന്ന എടക്കഴിയൂർ സ്വദേശി (25, പുരുഷൻ), മരത്താക്കര സ്വദേശി (33, പുരുഷൻ), ബ്രഹ്മകുളം സ്വദേശി (29, പുരുഷൻ), മസ്‌ക്കറ്റിൽനിന്ന് വന്ന കരുവന്നൂർ സ്വദേശികളായ (2, ആൺകുട്ടി), (32, സ്ത്രീ), (58, പുരുഷൻ), (23, പുരുഷൻ), കർണ്ണാടകയിൽനിന്ന് വന്ന അന്തിക്കാട് സ്വദേശി (38, പുരുഷൻ), ദുബൈയിൽനിന്ന് വന്ന ചാലക്കുടി സ്വദേശി (38, പുരുഷൻ), കർണാടകയിൽനിന്ന് വന്ന പുത്തൂർ സ്വദേശി (38, പുരുഷൻ), പൊയ്യ സ്വദേശി (57, പുരുഷൻ), ഷാർജയിൽനിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (24, സ്ത്രീ), കുവൈറ്റിൽനിന്ന് വന്ന പരിയാരം സ്വദേശി (40, പുരുഷൻ) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here