സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ; തൃശൂരിൽ ഏഴാമത്തെ മരണം

തിരുവനന്തപുരം സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം, തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കാസര്‍കോട്, കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70), ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് (71) എന്നിവരാണ് മരിച്ചത്. മൂന്നുപേരും മറ്റ് അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

ADVERTISEMENT

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ ഖാദര്‍ പുലര്‍ച്ചെയാണ് മരിച്ചത്. ജൂലൈ 19നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 21 മുതല്‍ വെന്റിലേറ്ററിലായിരുന്നു. 

ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇദ്ദേഹത്തെ 18നാണ് തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുയായിരുന്നു. ന്യുമോണിയയും ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹം പ്രമേഹ രോഗിയുമായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് കാസര്‍കോട്, കുമ്പള, ആര്യക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ മരിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാസര്‍കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് വര്‍ഗീസ് മരിച്ചത്. കോവിഡ് ബാധിതനായിരുന്നു. വിവിധ രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്നാണ് പറയുന്നത്. 18നായിരുന്നു ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്ര പരിചരണ വാഭാഗത്തിലേക്ക് മാറ്റി. രാവിലെയായിരുന്നു അന്ത്യം. വർഗീസിന്റെ ഭാര്യയും മകനും കോവിഡ് ബാധിച്ച് മെഡിക്കൽകോളേജിൽ ചികിത്സയിലുണ്ട്. തൃശൂരിൽ ഏഴാമത്തെ കോവിഡ് മരണമാണ് ഇന്നത്തേത്.

COMMENT ON NEWS

Please enter your comment!
Please enter your name here