തിരുവമ്പാടി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു; കോവിഡ് മാനദണ്ഡങ്ങളോടെ ചടങ്ങുകൾ, രോഗവ്യാപന സാഹചര്യത്തിൽ ഭക്തർക്ക് കതിരുകൾ വിതരണം ചെയ്തില്ല.
കോഴിക്കോട് ⬤ തിരുവമ്പാടി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. കാലത്ത് 7.30 നായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. പൂജിക്കുവാനുള്ള കതിരുകൾ ക്ഷേത്രം മേൽശാന്തിമാരായ വടക്കേടത്ത് കപ്ലിങ്ങാട്ട് പ്രദീപ് നമ്പൂതിരിയും പൊഴിച്ചൂർ ദിനേശൻ നമ്പൂതിരിയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്തതിനാൽ.ദേവസ്വം ഭാരവാഹികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രോഗ വ്യാപന സാഹചര്യത്തിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തില്ല.