ജൂലൈ 31 പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയാജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ

ഗുരുവായൂർ ⬤ ജൂലൈ 31 പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയാജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. കാലത്ത് 9:30 മുതൽ വൈകീട്ട് 5 മണി വരെ മുതുവട്ടൂർ സെന്ററിൽ ഒരുക്കുന്ന ഛായാചിത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തകർ പുഷ്പാർച്ചന നടത്തും. തൃശൂർ ഐ.എം.എയിൽ നൂറിലധികം ചെറുപ്പക്കാർ രക്തം ദാനം ചെയ്യും.

“മൂവർണ്ണകൊടിയേന്തിയ പുന്നയിലെ താരകം” എന്ന പേരിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ ജൂലൈ 31ന് വെർച്വൽ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ശ്രീ. ഷാഫി പറമ്പിൽ എം.എൽ. എ, കെ.പി.സി.സി ജന.സെക്രട്ടറി ശ്രീ.മാത്യൂ കുഴൽനാടൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. റിജിൽ മാക്കുറ്റി എന്നിവർ വെർച്വൽ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന്യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിസന്റ് നിഖിൽ ജി കൃഷ്ണൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here