ചാവക്കാട് നഗരസഭ കൗൺസിൽ യോഗം നിലവിലെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാവണം; ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌.

ചാവക്കാട് ⬤ ജൂലൈ മുപ്പതാം തിയ്യതി ചേരുന്ന ചാവക്കാട് നഗരസഭ കൗൺസിൽ യോഗം നിലവിലെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാവണമെന്ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ. വി.ഷാനവാസ്‌ ആവശ്യപ്പെടുന്നു. നിലവിൽ ഒരു കൗൺസിലറും,ആറോളം ജീവനക്കാർക്കും കോവിഡ് പോസറ്റീവ് ആയി ചികിത്സയിൽ ആണ്. നിലവിലെ കൗൺസിലർ മാരിൽ 5പേർ 60 വയസ്സിന് മുകളിൽ ഉള്ളവരാണ്. കോവിഡ് നിയമ പ്രകാരം 2 മീറ്റർ അകലം പാലിച്ച് കൗൺസിൽ യോഗം നടത്തുവാൻ നിലവിലെ കൗൺസിൽ ഹാളിൽ സൗകാര്യമില്ലാത്തതാണ്. ആയത് കൊണ്ട് മുപ്പതാം തിയ്യതി കൗൺസിലർ മാരെ നഗരസഭയിലെക്ക് വിളിച്ചു വരുത്താതെ ഓൺലൈൻ സംവിധാനം ഉപയോഗിച്ചോ, മറ്റു ബദൽ സംവിധാനം കണ്ടെത്തിയോ മാത്രമേ കൗൺസിൽ യോഗം നടത്താൻ പാടുള്ളൂ എന്നും ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിക്കു വേണ്ടി ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് മുൻസിപ്പൽ സെക്രട്ടറിക്കും, ചെയർമാനും കത്ത്‌ നൽകുന്നതാണെന്ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here