ഗുരുവായൂർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും ആദരിക്കലും.

ഗുരുവായൂർ ⬤ ഗുരുവായൂർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുണ്ടരകോഡ് ചന്ദ്രശേഖരൻ രചിച്ച “എൻ്റെ മോൾ” എന്ന നാടക കൃതിയുടെ പുസ്തക പ്രകാശനം വടക്കേകാട് സർക്കിൾ ഇൻസ്പെക്ടറും സാഹിത്യകാരനും ആയ സുരേന്ദ്രൻ മങ്ങാടിനു ആദ്യ പതിപ്പ് നൽകികൊണ്ട് ഗുരുവായൂർ നഗരസഭ ചെയർമാൻ എം. രതി ടീച്ചർ ഉൽഘടനം ചെയ്തു.

യോഗത്തിൽ പ്രസിഡന്റ്‌ സി. ഡി. ജോൺസൺ അധ്യക്ഷത വഹിച്ചു. COVID-19ന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ മികവിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ ചെയർപേഴ്സനെയും വടക്കേകാട് സർക്കിൾ ഇൻസ്പെക്ടറായ സുരേന്ദ്രൻ മങ്ങാടിനെയും യോഗത്തിൽ ആദരിച്ചു. കൂടാതെ ഗുരുവായൂർ ഓൺലൈൻ മാധ്യമ പ്രവർത്തകനായ രഞ്ജിത്തിനെയും മെട്രോ ക്ലബ്‌ പ്രസിഡന്റുമായ ബാബു വര്ഗീസിനെയും ചടങ്ങിൽ ആദരിച്ചു.

ഗുരുവായൂർ നഗരസഭ ലൈബ്രറിയുടെ പേര് സാഹിത്യകാരനായ പുതൂർ ഉണ്ണികൃഷ്ണന്റെ പേര് നൽകണമെന്ന് യോഗം ഗുരുവായൂർ നഗരസഭയോട് ആവശ്യപ്പെട്ടു.

പി.എ അരവിന്ദൻ, എൻ.എസ് സഹദേവൻ, പി. വി. പ്രസാദ്, കെ. ബി. ഷൈജു തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here