ഗുരുവായൂർ: +2 പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ ഗോപികാനന്ദനക്ക്
ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ” ശ്രീഗുരുവായൂരപ്പൻ ധർമ്മകലാ സമുച്ഛയം ട്രസ്റ്റ്’ ന്റെ ആദരം.

മാനേജിംഗ് ട്രസ്റ്റിയും, ഗുരുവായൂർ ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ. ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ട്രസ്റ്റിന്റെ നൃത്ത പഠന ക്ലാസ്സിലെ വിദ്യാർത്ഥിയും, അഷ്ടപദിയാട്ടം നൃത്തശിൽപ്പത്തിലെ  നർത്തകിയുമായ ഗോപികയെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ ജയറാം പി.ആർ, മോഹൻദാസ് ചേലനാട്ട്, ബാല ഉള്ളാട്ടിൽ, മീര, ഗോപികയുടെ അമ്മ രാജി ഗിരിഷ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here