സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ പാരാമെഡിക്കൽ സ്റ്റാഫ് വിഭാഗത്തിൽ 789 ഒഴിവുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.null

ADVERTISEMENT
  • സബ്ബ് ഇൻസ്പെക്ടർ-183, സ്റ്റാഫ് നഴ്സ്-175: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. മൂന്നുവർഷത്തെ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ. സെൻട്രൽ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
  • അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ-158, ഫാർമസിസ്റ്റ്-84: പന്ത്രണ്ടാംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഫാർമസിയിൽ രണ്ടുവർഷത്തെ ഡിപ്ലോമ. രജിസ്ട്രേഡ് ഫാർമസിസ്റ്റ് ആയിരിക്കണം.
  • ലബോറട്ടറി ടെക്നീഷ്യൻ-64: സയൻസ് വിഷയമായ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ.
  • ഹെഡ് കോൺസ്റ്റബിൾ-442, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ്/മെഡിക്-88: പന്ത്രണ്ടാംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഫിസിയോ തെറാപ്പിയിൽ രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്.
  • ജൂനിയർ എക്സ്-റേ അസിസ്റ്റന്റ്-84: സയൻസ് വിഷയമായുള്ള മെട്രിക്കുലേഷൻ റേഡിയോ ഡയഗ്നോസിസിൽ രണ്ടുവർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ്.
  • കുക്ക്-116: മെട്രിക്കുലേഷനും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • സഫായ് കരംചാരി-121: മെട്രിക്കുലേഷനും ഇംഗ്ലീഷ്/ഹിന്ദി/പ്രാദേശികഭാഷാപരിജ്ഞാനവും. മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

പ്രായപരിധിയിൽ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും ഇളവ് ലഭിക്കും.

ഇൻസ്പെക്ടർ (ഡയറ്റീഷ്യൻ), ഇലക്ട്രോ കാർഡിയോഗ്രഫി ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, സ്റ്റുവാർഡ്, മസാൽച്ചി, ധോബി/വാഷർമാൻ, വാട്ടർ കാരിയർ, ടേബിൾ ബോയ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, എ.എൻ.എം./മിഡൈ്വഫ്, ലബോറട്ടറി അസിസ്റ്റന്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡെന്റൽ ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോ ഗ്രാഫർ, വെറ്ററിനറി (ഹെഡ് കോൺസ്റ്റബിൾ) തസ്തികകളിലും ഒഴിവുകളുണ്ട്. വിശദവിവരങ്ങൾക്ക് പുതിയലക്കം തൊഴിൽവാർത്ത കാണുക.

തിരഞ്ഞെടുപ്പ്: മൂന്നുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ശാരീരിക, കായികക്ഷമത പരിശോധനയാണ്. രണ്ടാംഘട്ടത്തിൽ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുണ്ടായിരിക്കും. തിരുവനന്തപുരത്തെ പള്ളിപ്പുറവും പരീക്ഷാകേന്ദ്രമാണ്. മൂന്നാംഘട്ടത്തിൽ ട്രേഡ് ടെസ്റ്റും സർട്ടിഫിക്കറ്റ് പരിശോധനയുമാണുള്ളത്. നാലാംഘട്ടത്തിലാണ് മെഡിക്കൽ പരിശോധന.

COMMENT ON NEWS

Please enter your comment!
Please enter your name here