കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ് ഇന്ന് കോവിഡ് ബാധിച്ച് മരച്ചത്.
കാസർഗോഡ് ജില്ലയിൽ മരണപ്പെട്ടത് പടന്നക്കാട് സ്വദേശി നബീസ (75) ആണ്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.
അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിലാണ് കാസർഗോഡ് ജില്ലയിൽ മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ നാല് ദിവസം മുൻപാണ് ജില്ലയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്ത്
തുടങ്ങിയത്.
മറ്റൊരു മരണം പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് സ്വദേശിനി അഞ്ജലി (40) ആണ്. പ്രമേഹ രോഗിയായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് രണ്ടാമത്തെ മരണമാണിത്. കാസർഗോഡ് സ്വദേശി നബീസയും (75) രാവിലെ മരണപ്പെട്ടിരുന്നു.
വീട്ടിലെ കുഴഞ്ഞുവീണതിനെ തുടർന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കടുത്ത പ്രമേഹ ബാധിതയായിരുന്ന അഞ്ജലിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ വീട്ടിലെത്തിയത്. ക്വാറന്റൈൻ കാലാവധി കഴിയുന്ന ദിവസമാണ് ഇവർ വീട്ടിൽ കുഴഞ്ഞു വീണത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.