തൃശൂര്‍: ചേലക്കര മാധ്യമ പ്രവര്‍ത്തകന്റെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണി. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ബന്ധപ്പെട്ടവര്‍ക്ക പരാതി നല്‍കാന്‍ തീരുമാനച്ചു .ചേലക്കര റൈറ്റ് വിഷന്‍ റിപ്പോര്‍ട്ടറും, കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അംഗവുമായ ഷമീര്‍ പി വി യുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഭര്‍ത്താവ് മുരളി മോഹനന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ADVERTISEMENT

ചാനല്‍ മേധാവിയായ ഗോപി ചക്കുന്നത്തിനെ ഫോണില്‍ വിളിച്ചാണ് പാഞ്ഞാള്‍ പഞ്ചായ്ത്ത് സെക്രട്ടറിയുടെ ഭര്‍ത്താവ് ഈ വിധം ഭീഷണി മുഴക്കിയത്. പാഞ്ഞാള്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട വാര്‍ത്താശേഖരണത്തിന് മാധ്യമ പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ എത്തിയത്. ഇവിടെ നിന്ന് അറിയിച്ചതനുസരിച്ച് പല പ്രാവശ്യം പഞ്ചായത്തില്‍ വാര്‍ത്താശേഖരണത്തിന് മാധ്യമ സംഘം എത്തിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി വിടുകയായിരുന്നു പഞ്ചായത്ത് അധികൃതര്‍ ചെയ്തിരുന്നത്.. ഈ അവഹേളനം പലപ്രാവശ്യം ആവര്‍ത്തിച്ചപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഈ അന്യയത്തെ ചോദ്യം ചെയ്തത്. വാര്‍ത്താശേഖരണത്തിന്റെ പേരില്‍ വിളിച്ചു വരുത്തി അപമാനിക്കുന്നത് ചോദ്യം ചെയ്തതാണ് പഞ്ചായത്ത് സെക്രട്ടറിയെ ചോടിപ്പിച്ചത്.

തുടര്‍ന്ന് ഇവര്‍ തന്റെ നിലമറന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പരുഷമായ രീതീയില്‍ ഇടപ്പെടുകയായിരുന്നു. പിന്നീടാണ് ് സെക്രട്ടറിയുടെ ഭര്‍ത്താവ് ചാനല്‍ മേധാവിയെ വിളിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഷമീറിന്റെ കൈയ്യും, കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിമുഴക്കിയത്. ഇത് വധഭീഷണിയ്ക്ക തുല്യമായി കണ്ട് അധികൃതരുടെ ഭാഗത്ത് നിന്ന് സത്വര നടപടികള്‍ ഉണ്ടാകണമെന്ന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം സംസ്ഥാന കമ്മറ്റി അംഗം മനോജ് കടമ്പാട്ട്. അക്ബ്ബര്‍ ചാവക്കാട്, ജില്ലാ ജനറല്‍ സെക്രട്ടറി ങശിവന്‍, ജില്ലാ വൈസ് പ്രസിഡണ്ട് രാജശേഖരന്‍ കടമ്പാട്ട്. സാലി മുരിങ്ങൂര്‍, ഷോബി ഇരിങ്ങാലക്കുട, ഷിജില്‍ അറയ്ക്കല്‍, രഞ്ജിത്ത് പി ദേവദാസ്,, ദിലീപ് നാരായണന്‍, താലൂക്ക് പ്രസിഡണ്ട്. രാധാകൃഷ്ണന്‍ ഗോപി ചക്കുന്നത്ത്. വൈസ് പ്രസിഡണ്ട് ഫ്രാന്‍സിസ്, രമേഷ് പുന്നയൂര്‍കുളം, സജില്‍ രാജ് .വി ,സുജരാജേഷ്. സിന്ദുര. സുമേഷ് അരയപറമ്പില്‍ അഖില്‍ രാജ്. എന്നിവര്‍ ഓണ്‍ ലൈനില്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു.എന്നിവര്‍ ആവശ്യപ്പെട്ടു.

ഈ കോവിഡ് കാലത്തും തങ്ങളുടെയും, കുടുംബത്തിന്റെയും സുരക്ഷപോലും മറന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ സമൂഹത്തിന്റെയും, അധികൃതരുടെയും മുന്നിലെത്തിക്കാന്‍ വെ.ിലും, മഴയുമേറ്റ് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് ഈ വിധം പെരുമാാറുന്നത് തികച്ചും അപലപനീയമാണന്ന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here