കാസർകോട്: പടന്ന വലിയ ജുമാ മസ്ജിദിനു മുൻവശമുള്ള പടന്ന ക്ലിനിക്കിൽ മെഡിക്കൽ ഷോപ്പിലും, ക്ലിനിക്കിലും റിസപ്ഷനിസ്റ്റായും ജോലി ചെയ്ത യുവാവിന് കോവിഡ പോസ്റ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം കൊറന്റായിനിൽ പ്രവേശിച്ച് പടന്ന പി എച്ച് സി യുമായി അടിയന്തിരമായി ബന്ധപ്പെടാൻ അറിയിപ്പ്.tkr24 ഓൺലൈൻ ന്യുസ്.

ക്ലിനിക്കിലെ ഡോക്ടർമാരും സ്റ്റാഫും മുഴുവൻ കൊറന്റയിനിൽ പ്രവേശിച്ചു
ക്ലിനിക്ക് ഇന്ന് മുതൽ താത്കാലികമായി അടച്ചിരിക്കുകയാണ്.

പടന്നയിൽ ഇന്നലെയും ഇന്നുമായി ചെയ്ത അമ്പതോളം സ്വാബ് ടെസ്റ്റുകളുടെ ഫലമറിയാനുണ്ട്.
പ്രദേശ വാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അസ്ലം പി വി TKR 24 online ന്യൂസിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here