ഗുരുവായൂർ: ഗുരുവായൂരിന്റെ സമഗ്രവികസനവും പ്രാധാന്യവും കണക്കിലെടുത്ത് ഗുരുവായൂരിൽ അത്യാധുനിക സജ്ജീകരണങ്ങളോടും സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങൾ പോലീസിനും, ഫയർ ഫോഴ്സിനും വേണ്ടി നിർമ്മിക്കുവാൻ വേണ്ട നടപടികൾ സംസ്ഥാന സർക്കാർ എടുക്കണമെന്ന് ഗുരുവായൂർ പ്രതികരണവേദി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ADVERTISEMENT

ഇതിനായി ഗുരുവായൂർ നഗരസഭയും ദേവസ്വവും മുൻകൈയെടുക്കണം. കേന്ദ്രസർക്കാരിന്റെ അന്യതം, പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സംരംഭം ഉടൻ നടപ്പിലാക്കുവാൻ ശ്രമിക്കണം. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ദേവസ്വത്തിന്റെയും നഗരസഭയുടെയും സ്ഥലത്ത് നാലുനിലകളോടുകൂടിയ കെട്ടിടം ഉടനീളം നിർമ്മിച്ച് കെട്ടിടത്തിന്റെ അടിഭാഗം ഔദ്യാഗിക പാർക്കിംഗ് സൗകര്യത്തോടെ നിർമ്മിക്കുന്നത് സൗകര്യപ്രദമാകും. ഇവിടെ ടെമ്പിൾ പോലീസ് സ്റ്റേഷൻ, ട്രാഫിക് പോലീസ് സ്റ്റേഷൻ, പിൽഗ്രിം പോലീസ് സ്റ്റേഷൻ, ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ എന്നീ വിഭാഗങ്ങളും തുടങ്ങാനാകും. ഡിജിപി. യുടെ ഓഫീസുമായി നേരിട്ട് വീഡിയോ കോൺഫറസിംഗ്, എ.സി.പി. ഓഫീസ്, ചീഫ് വിജിലൻസ് & ആന്റി കക്ഷൻ ബ്യൂറോ വിഭാഗം, വനിതാ പോലീസ് വിഭാഗം, കൗൺസലിംഗ് സെന്റർ, കോണ്ടൻസ് ഹാൾ, വി.ഐ.പി. സ്യൂട്ട് എന്നിവയും ഫയർഫോഴ്സ് വിഭാഗത്തിന്റെ ആധുനിക സൗകര്യങ്ങ ളോടുകൂടിയ ഓഫീസ്, എക്യുപ്മെന്റ് , ഫയർഫെറ്റിങ്ങ് വിഭാഗവും ആരംഭിക്കാനാകും.

നിലവിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ 50 ഓളം ലോക്കൽ പോലീസും,
ഫ്രീ സത്രത്തിൽ 150 ഓളം റിസർവ്വ് പോലീസും / അംഡ് പോലീസും താമസിച്ചുവരുന്നുണ്ട്. ടെമ്പിൾ പോലീസ് സ്റ്റേഷനിലാണ് പോലീസുകാരുടെ ഭക്ഷണം പാകം ചെയ്യുന്നത്, 7000 രൂപ മാസം പോലീസ് സ്റ്റേഷന് വാടകയായി ദേവസ്വം ഇൗടാക്കി വരുന്നുണ്ട്. ഇത് വർഷംതോറും 15% വർദ്ധിപ്പിക്കുന്നുമുണ്ട്. ഭക്തജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ താമസിക്കാൻ ദേവസ്വം നിർമ്മിച്ച തെക്കെനടയിലെ സത്രത്തിലാണ് ഇപ്പോൾ പോലീസ് താമസിച്ചുവരുന്നത്. സ്റ്റേഷനു മുകളിൽ ട്രസ്സ് നിർമ്മിച്ചും പോലീസ് താമസിച്ചു വരുന്നുണ്ട്. ഫ്രീ സത്രത്തിലെ പോലീസിനോട് ഗുരുവായൂർ ദേവസ്വം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കെ ഗുരുവായൂർ ക്ഷേത്രത്തിന്റെയും ഗുരുവായൂരിന്റെയും സുരക്ഷയ്ക്ക് പോലീസിന്റെ സേവനം അത്യന്താപേക്ഷിതമായതിനാൽ വി.വി.ഐ.പികളുടെ ഇടയ്ക്കിടെയുള്ള സന്ദർശനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടതിനാൽ പോലീസ് സനയുടെ അംഗസംഖ്യ ഇടയ്ക്കിടയ്ക്ക് സ്പെഷ്യൽ ഡ്യൂട്ടിയായി വർദ്ധിച്ചും വരുന്നതിനാൽ ഗുരുവായൂരിൽ പോലീസിന് ആവശ്യമായ പുതിയ കെട്ടിടം അനിവാര്യമാകുന്നു.

ഏതുനിമിഷവും നിലം പൊത്താവുന്ന രീതിയിൽ നിലകൊള്ളുന്ന ഫയർ ഫോഴ്സ് കെട്ടിടത്തിന് കുറച്ചുകാലം മുമ്പുവരെ 5.500 രൂപ വാടക വാങ്ങിയിരുന്നെങ്കിലും ഇപ്പോൾ വാടക ഈടാക്കുന്നില്ല. ഇവർക്കും ആധുനികരീതിയിലുള്ള കെട്ടിടം ആവശ്യമാണ്,

ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി ദേവസ്വവും നഗരസഭയും ചേർന്ന് ഒരു പൊതുജനയോഗം ഉടൻ വിളിച്ചുചേർക്കണമെന്ന് ഗുരുവായൂർ പ്രതികരണവേദി കൺവീനർ വേണുഗോപാൽ പാഴുർ ആവശ്യപ്പെട്ടു.

COMMENT ON NEWS

Please enter your comment!
Please enter your name here