ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അയോഗ്യതാ കേസില്‍ ഹൈക്കോടതി വിധി പ്രസ്താവിക്കാനിരിക്കെ അപ്രതീക്ഷിത നീക്കവുമായി വിമത കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് ഹര്‍ജി നല്‍കി. അസാധാരണ നടപടിയിലൂടെ ഹൈക്കോടതി  ഇത് അംഗീകരിച്ചു.സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസിന് എതിരെ സച്ചിന്‍ പൈലറ്റും കൂടെയുള്ള എംഎല്‍എമാരും നല്‍കിയ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ്, പുതിയ അപേക്ഷയുമായി സച്ചിന്‍ വീണ്ടും കോടതിയില്‍ എത്തിയത്. ഇത് അംഗീകരിച്ച കോടതി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് വിഷയം പഠിക്കുന്നതിനായി പതിനഞ്ചു മിനിറ്റ് നേരത്തേക്കു നടപടികള്‍ നിര്‍ത്തിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here