തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ജീപ്പ് മോഷണം പോയി. മണിക്കുറുകൾക്കകം കള്ളനെയും ജീപ്പും വലയിലാക്കി പൊലീസ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ജീപ്പ് മോഷണം പോയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ പോലും സ്വന്തം ജീപ്പ് കണ്ണ് വെട്ടിച്ച് കൊണ്ടു പോയത് അറിഞ്ഞില്ല.
മറ്റൊരു ഉദ്യോഗസ്ഥൻ അന്വേഷിച്ചപ്പോഴാണ് ജീപ്പ് കാണാനില്ലെന്ന വിവരം അറിഞ്ഞത്. വിവരം പൊലീസിന് കൈമാറിയതോടെ അന്വേഷണം വേഗത്തിലായി. പൊലീസിെൻറ നാടാകെ വലവിരിച്ച അന്വേഷണത്തിൽ മലപ്പുറം കൊളത്തൂരിൽ നിന്ന് മോഷ്ടാവിനെയും ജീപ്പും കണ്ടെത്തി. തൃശൂരിലെത്തിച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ് പൊലീസ്.