2019 -20 +2 പരീക്ഷയിൽ 1200/1200 മാർക്ക് വാങ്ങി നാടിന്റ അഭിമാനമായി മാറിയ അനുപമ സി.എം നെ ടി.എൻ.പ്രതാപൻ എം. പി. വീട്ടിൽ എത്തി അനുമോദിച്ചു. ഗാന്ധി ബുക്കുകളും, ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ സ്നേഹോപഹാരവും ടി.എൻ. പ്രതാപൻ അനുപമക്ക് നൽകി. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ സി. സി. ശ്രീകുമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. മുസ്താഖ് അലി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ. കെ. കാർത്യായനി ടീച്ചർ, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നൗഷാദ് കൊട്ടിലിങ്ങൽ,അഷ്‌റഫ്‌ ബ്ലാങ്ങാട്, പി. കെ. കബീർ, തബ്ഷീർ മഴുവഞ്ചേരി, എന്നിവർ സംബന്ധിച്ചു. ചാവക്കാട് നഗരസഭ ഇരുപത്തി മൂന്നാം വാർഡിൽ താമസിക്കുന്ന ബ്ലാങ്ങാട് ചെട്ടിപ്പാറൻ മനോഹരൻ -സജിത ദമ്പതികളുടെ മകളാണ് അനുപമ.

LEAVE A REPLY

Please enter your comment!
Please enter your name here