ഡൽഹി/ ഗുരുവായൂർ: രാജ്യസഭയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ജി ലോക് കല്യാൺ മാർഗ്ഗിലുള്ള ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി.

ADVERTISEMENT

രാജ്യത്തിന്റെ സാമൂഹ്യ വൈവിധ്യം പ്രതിഫലിപ്പിക്കുന്നവരാണ് പുതുതായി പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ആദിവാസി-പട്ടികജാതി-പിന്നോക്ക വിഭാഗങ്ങൾ തൊട്ട് രാജകുടുംബാംഗങ്ങൾ വരെയുള്ളവരാണ് പുതിയ അംഗങ്ങൾ.

ജനങ്ങളുമായി നിരന്തര ബന്ധം പുലർത്തൽ, ആധുനിക സാങ്കേതിക വിദ്യ ഉൾക്കൊള്ളൽ, വിവിധ വിഷയങ്ങളിൽ അവഗാഹം നേടൽ തുടങ്ങിയ കഴിവുകൾ കൂടുതലായി ആർജ്ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സംഭാഷണത്തിൽ സൂചിപ്പിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ജി , പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജി, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും രാജ്യസഭയിലെ സഭാനേതാവുമായ ഥാവർ ചന്ദ് ജി ഗെഹ്‌ലോട്ട് , പാർലമെന്റ് കാര്യ മന്ത്രി പ്രൽഹാദ്‌‌ ജോഷി ജി, പാർലമെന്റ് കാര്യ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ ജി, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ജി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here