പാവറട്ടി: കോവിഡ് വ്യാപന സാഹചര്യത്തിൽ നിയന്ത്രണമേർപ്പെടുത്തിയ ശക്തൻ നഗർ പച്ചക്കറി മാർക്കറ്റിൽ ഒരു കട അടപ്പിച്ചു. കഴിഞ്ഞ ദിവസം പാവറട്ടിയിൽ കോവിഡ് സ്ഥിരീകരിച്ചയാൾ ഇവിടെ എത്തിയിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കട അടപ്പിച്ചത്. മറ്റ് സ്ഥലങ്ങളിൽ എവിടെയെങ്കിലും സന്ദർശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. നിലവിൽ മാർക്കറ്റിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികൾക്ക് പ്രവേശിക്കാൻ ടോക്കൺ സൗകര്യവും നിശ്ചിത സമയത്തും മാത്രമേ പ്രവേശിക്കാനാവൂ. പൊതുജനങ്ങൾക്ക് തിരക്കൊഴിഞ്ഞ നേരത്ത് മാത്രമേ പ്രവേശിക്കാൻ അനുമതിയുള്ളൂ. മാർക്കറ്റിൽ എല്ലാ ആഴ്ചയിലും അണുനശീകരണം നടത്തുന്നുണ്ട്. ഇപ്പോൾ അടപ്പിച്ച കടയിൽ ഉടൻ തന്നെ അണുനശീകരണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here