തിരുവനന്തപുരം: ജൂലൈ 27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം സസ്‌പെന്റ് ചെയ്തതായി മന്ത്രിസഭാ യോഗം. തിങ്കളാഴ്ച്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചു.ഈ യോഗത്തിൽ ധനബിൽ പ്രത്യേക ഓർഡിനൻസായി പാസാക്കും. ഈ വിഷയം ഗവർണറെ അറിയിക്കും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ് ലോക്ക്ഡൌൺ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും തിങ്കളാഴ്ചയാണ് തീരുമാനമെടുക്കുക.

നിലവിലെ സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷാഭിപ്രായം. നിലവിലുള്ള പ്രതിസന്ധി കൈകാര്യം ചെയ്യാൻ ആവശ്യമായ സംവിധാനങ്ങൾ സംസ്ഥാനത്തിലുണ്ട്. സമ്പൂർണ ലോക്ക്ഡൗണിന്റെ പ്രായോഗികതയും വിശദമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here