ചാവക്കാട്: ചാവക്കാട് നഗരസഭയിലെ കോവിഡ് 19 സംബന്ധിച്ച് നിരുത്തരവാദിത്വപരമായ വാർത്ത പുറത്ത് വിട്ട ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബറിന് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യത ഇല്ലെന്നും ചെയർമാൻ സ്ഥാനം രാജി വെക്കണമെന്നും ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി ഷാനവാസ് പറഞ്ഞു. കൗൺസിലർമാരടക്കമുള്ളവരുടെ സ്രവം പരിശോധിച്ചതിൽ എല്ലാവരും നെഗറ്റീവ് ആണെന്ന വാർത്ത ചെയർമാൻ പുറത്ത് വിട്ടതിനു ശേഷം ഒരു കൗൺസിലർ അടക്കം ആറോളം പേർക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ചെയർമാന്റെ ജാഗ്രത കുറവ് ചാവക്കാട്ടെ ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. നഗരസഭയിലെ യഥാസ്ഥിതി മനസ്സിലാക്കാൻ കഴിയാത്ത ചെയർമാൻ സമ്പൂർണ പരാജയമാണെന്ന് കെ.വി ഷാനവാസ് അഭിപ്രായപ്പെട്ടു.
HOME GOL NEWS MALAYALAM