കോവിഡ് റിപ്പോർട്ട്; സംസ്ഥാനത്ത്‌ ഇന്ന്‌ 1078 പേർക്ക്‌ കോവിഡ്‌ സ്ഥിരികരിച്ചു,798 പേർക്‌ സമ്പർക്കത്തിലൂടെ, 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന്‌ 1078 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരികരിച്ചു. 798 പേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്‌.5 പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

 • തിരുവനന്തപുരം 222
 • കൊല്ലം 106
 • എറണാകുളം 100
 • മലപ്പുറം 89
 • തൃശ്ശൂർ 83
 • ആലപ്പുഴ 82
 • കോട്ടയം 80
 • കോഴിക്കോട് 67
 • ഇടുക്കി 63
 • കണ്ണൂർ 51
 • പാലക്കാട് 51
 • കാസർകോട് 47
 • പത്തനംതിട്ട 27
 • വയനാട് 10.

നെ​ഗറ്റീവായവരുടെ കണക്ക്

 • തിരുവനന്തപുരം 60
 • കൊല്ലം 31
 • ആലപ്പുഴ 39
 • കോട്ടയം 25
 • ഇടുക്കി 22
 • എറണാകുളം 95
 • തൃശ്ശൂർ 21
 • പാലക്കാട് 45
 • മലപ്പുറം 30
 • കോഴിക്കോട് 16
 • വയനാട് 5
 • കണ്ണൂർ 7

104 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശ്ശാലയിലെ രവീന്ദ്രൻ, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരെ സദാനന്ദൻ എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെയുള്ളവർ കൊവിഡിതര രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

ഇന്ന് 432 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്.
കാസർകോട് 36 കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിൾ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.

ഉയർന്ന രോഗമുക്തി എണ്ണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 432 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്. രോഗ വ്യാപന നിരക്ക് ഉയര്‍ന്ന് നിൽക്കുന്ന തലസ്ഥാന ജില്ലയിൽ 222 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ100ഉം സമ്പർക്കം വഴിയാണ്

ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നും മൽസ്യബന്ധനത്തിനടക്കം തൃശൂരിലേക്ക് മറ്റ് ജില്ലകളിൽ നിന്നുള്ളവർ പ്രവേശിക്കുന്നത് വിലക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here