കോഴിക്കോട്- കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനും മലപ്പുറം സ്വദേശിയുമായ ഡോക്ടര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല. ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായവരെ ക്വാറന്റൈനിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നെഫ്രോളജി വാര്‍ഡിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ വാര്‍ഡ് അധികൃതര്‍ അടച്ചിട്ടിരിക്കുകയാണ്. വാര്‍ഡില്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒപിയില്‍ അടക്കം നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്തിരുന്നു. ജനറല്‍ മെഡിസിനിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ വിഭാഗത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here