തിരുവനന്തപുരം: എം ശിവശങ്കറിനെ എൻഐഎ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിട്ടയച്ചു. തിരുവനന്തപുരം പോലീസ് ക്ലബിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ശിവശങ്കറിന്റെ സഹോദരൻ ആണ് അദ്ദേഹത്തെ എൻഐഎയുടെ അടുത്ത് നിന്ന് തിരികെ കാറിൽ വീട്ടിലെത്തിച്ചത്.

ഇനിയും ചോദ്യം ചെയ്യൽ ഉണ്ടാവുമോ എന്ന് വ്യക്തമല്ല. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ ശിവശങ്കരൻ തയ്യാറായില്ല.എന്‍ഐഎക്ക് മുന്നില്‍ ശിവശങ്കര്‍ ഹാജരാവുകയായിരുന്നു. കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ മൊഴി വിലയിരുത്തിയതിന് ശേഷമാണ് ചോദ്യം ചെയ്തത്. ഇവര്‍ക്ക് ശിവശങ്കറുമായുള്ള ബന്ധത്തിന്‍്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ശിവശങ്കറിനെതിരെ സരിത് മൊഴി നല്‍കുകയും ചെയ്തിരുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ നീക്കം രഹസ്യമായിരുന്നു. എങ്കിലും ശിവശങ്കറിന് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ ഇന്നലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമീപിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here