ഗുരുവായൂർ: അക്ഷരങ്ങൾ കൊണ്ട് മലയാള സാഹിത്യലോകത്ത് തന്റേതായ ഇരിപ്പിടം നേടിയ സാഹിത്യകാരനാണ് എം പി വീരേന്ദ്രകുമാർ. കൈ വെച്ച മേഖലകളിലെല്ലാം ഉന്നത സ്ഥാനം അലങ്കരിക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു മനുഷ്യന് ഇതൊക്കെ കഴിയുമോ എന്ന് നമ്മളെ ചിന്തിപ്പിക്കുന്ന അപൂർവ്വ ജന്മമായിരുന്നു എം പി വീരേന്ദ്രകുമാർ. രാഷ്ട്രീയ നേതാവ് , എഴുത്തുകാരൻ , പ്രഭാഷകൻ, പാർലമെന്റേറിയൻ, മാധ്യമ മേധാവി , സോഷ്യലിസ്റ്റ്, മികച്ച വായനക്കാരൻ , പരിസ്ഥിതി പ്രവർത്തകൻ, മികച്ച ചിന്തകൻ, തുടങ്ങി സർവ്വ കർമ മണ്ഡലത്തെയും സ്പർശിച്ച സൂര്യപ്രകാശമായിരുന്നു എം.പി.വീരേന്ദ്രകുമാറിന്റെ പ്രതിഭ അദ്ദേഹത്തിന്റെ എൺപത്തിനാലാം ജന്മദിനമായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു കഥാകാരൻ പുതൂർ ഉണ്ണികൃഷ്ണൻ. 1952കളിൽ തുടങ്ങിയ ബന്ധമാണ് പുതൂരുമായി അദ്ദേഹത്തിനുള്ളത്. ഗുരുവായൂരിൽ എത്തുമ്പോൾ പുതൂരിന്റെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഉണ്ണിയേട്ടനാണ് വീരേന്ദ്രകുമാർ സാറിനെ തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അടുത്തെത്തിക്കുന്നത് . ആ ബന്ധം സുദ്യഢമാകുകയായിരുന്നു. ഉണ്ണിയേട്ടൻ നമ്മെ വിട്ടു പോയതിനു ശേഷവും പത്നിയേയും, മകൻ ഷാജു പുതൂരിനെയും കാണാൻ വീട്ടിലെത്തുമായിരുന്നു. അദ്ദേഹത്തിന് ഗുരുവായൂരിൽ ഒരു വിശ്രമകേന്ദ്രമുണ്ടായിരുന്നു. അതിന്റെ പൂമുഖത്ത് വെച്ചായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനവും, അനുസ്മരണവും നടന്നത്.

ADVERTISEMENT

എം.പി.ടി.എൻ.പ്രതാപൻ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച കാര്യങ്ങൾ വിശദമാക്കി. പരിസ്ഥിതിയുടെ കാര്യങ്ങൾക്കും , പ്രകൃതി സംരക്ഷണത്തിനും വീരേന്ദ്രകുമാർ നൽകിയ സംഭാവന വളരെ വലുതാണ്. ഹരിത എം.എൽ.എ യെന്ന് എന്നെ വിളിക്കുമ്പോൾ ഹരിത സംസ്കാരത്തിന് എം പി വീരേന്ദ്രകുമാർ പൂർണ്ണ പിന്തുണ നൽകിയിരുന്നുയെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് എം.പി. പറഞ്ഞു. എംഎൽഎ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വീരേന്ദ്രകുമാറുമായി ദീർഘകാലം അടുക്കാൻ കഴിഞ്ഞിരുന്നുവെന്നും, അദ്ദേഹവുമായി ഒരുമിച്ച് ഡൽഹിയിലേക്ക് പോയ യാത്ര മറക്കാൻ കഴിയാത്തതാണ് എന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ മുഖ്യ അതിഥിയായി ദേവസ്വം ചെയർമാൻ കെ. ബി മോഹൻദാസ് പങ്കെടുത്തു. ഡിസംബറിൽ ദേവസ്വം പുറത്തിറക്കിയ ഡയറി അദ്ദേഹത്തെക്കൊണ്ട് പ്രകാശനം നടത്താൻ കഴിഞ്ഞത് വളരെ സന്തോഷം പകർന്ന കാര്യമാണ്. ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന ചെയ്തുകൊണ്ടാണ് അനുസ്മരണ ചടങ്ങാരംഭിച്ചത്. ജനു ഗുരുവായൂർ , കെ.പി.ഉദയൻ ,ബാലൻ വാറനാട്ട്, വി.വേണുഗോപാൽ , ഷൈലജ ദേവൻ, ശോഭ ഹരിനാരായണൻ , മുഷ്താക്കലി , ഷാജു പുതൂർ, ഒ കെ.ആർ .മണികണ്ഠൻ, ജോഫി ചൊവ്വന്നൂർ, പി. പ്രകാശൻ ,സജീവൻ നമ്പിയത്ത് എന്നിവർ സംസാരിച്ചു.

ബാബു ഗുരുവായൂർ

COMMENT ON NEWS

Please enter your comment!
Please enter your name here