കൊച്ചി: പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറുകളില്‍ മത്സരയോട്ടം നടത്തിയെന്ന വീഡിയോ പ്രചരിക്കുന്ന സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. താരങ്ങള്‍ ആഡംബര കാറുകളില്‍ മത്സരയോട്ടം നടത്തിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. നിരത്തിലൂടെ പോവുന്ന ആഡംബര കാറുകളെ ബൈക്കില്‍ രണ്ട് യുവാക്കള്‍ പിന്തുടര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കോട്ടയം-കൊച്ചി സംസ്ഥാനപാതയിലാണ് സംഭവം നടന്നത്.

പോര്‍ഷെ, ലംബോര്‍ഗിനി മോഡലുകളാണ് വീഡിയോയില്‍ കാണുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം-കൊച്ചി റൂട്ടിലുള്ള വേഗത കണ്ടെത്തുന്ന ക്യാമറകള്‍ പരിശോധിക്കാന്‍ എംവിഡിയുടെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് വിംഗിന് നിര്‍ദേശം നല്‍കി. ‘താരങ്ങള്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഇപ്പോള്‍ നിഗമനത്തിലെത്താന്‍ കഴിയില്ല. ക്യാമറകള്‍ പരിശോധിച്ച് വാഹനത്തിന്റെ ആര്‍സി ഉടമയ്ക്ക് നോട്ടീസ് നല്‍കും’, എംവിഡി ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here