ഗുരുവായൂർ: കർമ്മവും ധർമ്മവും സമന്വയിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം.പി വീരേന്ദ്രകുമാറെന്നും കക്ഷി രാഷട്രീയത്തിനതീതമായിരുന്ന അദ്ദേഹത്തിൻ്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് താനടക്കമുള്ളവരെ നയിച്ചതെന്നും ടി.എൻ .പ്രതാപൻ എം.പി. പ്രസ്താവിച്ചു. എം.പി.വീരേന്ദ്രകമാറിൻ്റെ 84 മത് ജന്മദിനത്തോടനുബന്ധിച്ച് ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് & ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്മൃതിദിനം ഫോട്ടോ അനാച്ഛാദനത്തോടെയും പുഷ്പാർച്ചനയോടെ യുമാണ് എം പി. ഉദ്ഘാടനം ചെയ്തത്.
കലാ സൗരഭ്യവും ദീർലദർശിത്വവുമുള്ള അപൂർവ രാഷട്രീയ വ്യക്തിത്വമായിരുന്നു എം.പി.വിരേന്ദ്രകുമാറിൻ്റേതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ പറഞ്ഞു.ഗുരുവായൂർ ദേവസ്വത്തിൻ്റെ പുതിയ വർഷത്തെ ഡയറി പ്രകാശനം വീരേന്ദ്രകുമാറിനെക്കൊണ്ട് ഭഗവത് സന്നിധിയിൽ വെച്ച് അവസാന ചടങ്ങായി പ്രകാശനം ചെയ്യിക്കാൻ കഴിഞ്ഞതിൽ കൃതാർഥനാണെന്ന് ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി.മോഹൻ ദാസ് അനുസ്മരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ, കൗൺസിലർ ശോഭ ഹരി നാരായണൻ, ജനു ഗുരുവായൂർ, ഷാജു പുതൂർ, വി.വേണുഗോപാൽ, ഒ.കെ.ആർ. മണികണ്ഠൻ, കെ.പി.ഉദയൻ, സജീവൻ നമ്പിയത്ത്, ബാലൻ വാറനാട്ട്, ബാബു അണ്ടത്തോട്, പി.പ്രകാശൻ എന്നിവർ സംസാരിച്ചു