ദുബായ് : ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കി എമിറേറ്റിന്റെ ചൊവ്വാ ദൗത്യം, ചൊവ്വയില്‍ നഗരം പണിയാന്‍ തയ്യാറെടുത്ത് രാജ്യം. ഭൂമിയില്‍ ചരിത്രം രചിച്ചു പരിചയമുള്ള ഈ കൊച്ചു രാജ്യം ബഹിരാകാശത്ത് വിസ്മയങ്ങള്‍ക്ക് വഴി തുറക്കുകയാണ്. ഇമാറാത്തിന്റെ ചൊവ്വാദൗത്യം ആകാശത്തേക്കുള്ള അറബ് സമൂഹത്തിന്റെ ശാസ്ത്ര വാതായനമാണ് തുറക്കുക. കഴിഞ്ഞ ആറു വര്‍ഷമായി വിദഗ്ധരായ ശാസ്ത്ര വിദ്യാര്‍ഥികള്‍ ചൊവ്വയിലേക്കുള്ള ഗവേഷണത്തിനു ഗതിവേഗം വരുത്തുകയായിരുന്നു.

ജപ്പാനില്‍ വച്ച് ചൊവ്വയിലേക്ക് കുതിക്കുന്ന പേടകത്തിന് യുഎഇ പേരിട്ടത് ‘അല്‍അമല്‍’ എന്നാണ്.  ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററില്‍ നിന്നാണ് അല്‍ അമല്‍ കുതിച്ചുയരുക. ചൊവ്വയില്‍ ഒരു ശാസ്ത്ര നഗരമാണ് യുഎഇയുടെ പരമലക്ഷ്യം. 1976 ലാണ് നാസയിലെ വിദഗ്ധര്‍ക്ക് മുന്നില്‍ യുഎഇ രാഷ്ട്ര ശില്‍പി ഷെയ്ഖ് സായിദ് തന്റെ രാജ്യത്തിന്റെ ചൊവ്വ ദൗത്യമെന്ന അഭിലാഷം പങ്കുവച്ചതെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here