പട്ടാമ്പി: കൊറോണ വൈറസ് വ്യാപനത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ജനങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയാറായതോടെ താലൂക്ക് നിശ്ചലമായി. നഗരസഭ മത്സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് കോവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ ഗൗരവം എല്ലാവരും ഉള്‍ക്കൊള്ളുകയായിരുന്നു.വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് സഹകരിക്കണമെന്ന പോലീസ് നിര്‍ദേശം പാലിക്കാന്‍ വ്യാപാരികള്‍ തയ്യാറായി. വാഹനങ്ങളും ആളുകളും ആവശ്യമില്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയില്ല. ടൗണില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമാണ് തുറന്നത്. ഗ്രാമപ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിരുന്നു. ആന്റിജന്‍ ടെസ്റ്റ് നടക്കുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ പൊലീസ് നിര്‍ദേശമുണ്ടായിരുന്നു.ഇന്നു മുതല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് അനുവദിക്കപ്പെട്ട സമയത്ത് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും അവശ്യസാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ച് നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്താനും ശ്രമിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.പുറത്തിറങ്ങിയാല്‍ പൊലീസ് കേസെടുക്കുമെന്ന തരത്തില്‍ സന്ദേശം പ്രചരിച്ചതും പലരും വീടുകളില്‍ നിന്നു പുറത്തിറങ്ങാതിരിക്കാന്‍ കാരണമായി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here