ഗുരുവായൂർ: ശ്രീകൃഷ്ണ ഹയർ സെക്കൻററി സുകൂളിൽ SBl ഗുരുവായൂർ ശാഖ സംഭാവന ചെയ്ത കംപ്യൂട്ടർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലളിതമായ ചടങ്ങിൽ ഇന്ന് വിതരണം ചെയ്തു.

പിടിഎ പ്രസിഡണ്ട് ശ്രീ.രാമചന്ദ്രൻ പല്ലത്തു് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ അഡ്വ. ശ്രീ.കെ.ബി മോഹൻദാസ് കംപ്യൂട്ടറുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലത ടീച്ചർ സ്വാഗതമാശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിന്നു ശേഷം ശ്രീ .കെ ബി മോഹൻദാസ് ആദ്യ കംപ്യൂട്ടർ വിതരണം ചെയ്തു. തുടർന്നു SBl മനേജർ ശ്രീ.സുമേഷ്, ശ്രി.രാമചന്ദ്രൻ പല്ലത്ത്, ശ്രീ.ഷാജൻ പന്തായിൽ, ശ്രീമതി ലത ടീച്ചർ, ഒ എസ് എ പ്രസിഡണ്ട് വേണു ഗേപാൽ പാഴൂർ, മാതൃസമിതി പ്രസിഡണ്ട് ശ്രീമതി ബിന്ദു നാരായണൻ എന്നിവർ കംപ്യുട്ടർ വിതരണം നടത്തി. SBl മാനേജർ ശ്രി. സുമേഷ് ശ്രി.വേണുഗോപാൽ പാഴൂർ ആശംസകൾ നേർന്നു. കൗൺസിലർ ശ്രീമതി ഷൈലജ ദേവൻ, ഒ എസ് എ സെക്രട്ടറി ഒ ജി രവിന്ദ്രൻ മറ്റു അദ്ധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ശ്രീമതി രാജലക്ഷ്മി ടീച്ചർ നന്ദി പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here